The retired Revenue Officers in Malappuram District has formed an organization by name RETIRED REVENUE KOOTTAYMA". The main objective of the organisation is to promote friends ship and fellow ship from among the Revenue fraternity. The organisation has been registered as per Reg.No.292/2010 with the District Registrar, Malappuram under section XXI of the Societies Registration Act 1860. The organization has published a multi colour photo directory incorporating photos and personnel datas of its 417 members in a function at Tirur Municipalities Samskarikanilayam at Korangad on 09-10- 2010 which was inagurated by the then Hon'ble District Collector Sri.M.C.Mohandas IAS.
(ഈ സംഘത്തില്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും 1860 ലെ സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് XXI നു വിധേയമായിരിക്കും)
1 പേര്‍ : റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ, മലപ്പുറം ജില്ല
2 മേല്‍വിലാസം : അതാത് കാലത്തെ സെക്രട്ടറിയുടെ വസതി
3 ഓഫീസ് : -ടി-
4 പ്രവര്‍ത്തന പരിധി : മലപ്പുറം ജില്ല
5. ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
(1) ജാതി,മത,കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക
(ii) വിരമിച്ച റവന്യൂ ജീവനക്കാരുടെ സുഖദു:ഖങ്ങളില്‍ പങ്കാളികളാകുക,രോഗശയ്യയില്‍കഴിയുന്നവരെ സന്ദര്‍ശിച്ച് സാന്ത്വനിപ്പിക്കുകയും സാധ്യമായ സഹായം നല്‍കുക
(iii) ആഘോഷ പരിപാടികള്‍, വിനോദ യാത്രകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക
(IV) വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ ആവശ്യങ്ങള്‍പരിഹരിക്കുന്നതിനു ശ്രമിക്കുക
(V) അംഗങ്ങളുടെ ഫോട്ടോ പതിച്ചു ഡയറക്ടറി തയ്യാറാക്കി വിതരണം ചെയ്യുക
(VI) സമൂഹനന്മ ലക്ഷ്യമാക്കിയുള്ള സാമൂഹിക,സാസ്കകാരിക പദ്ധതികളും മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമത്തിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു നടപ്പിലാക്കല്‍
6. ലോഗോ
കൂട്ടായ്മയുടെ ലോഗോ കാണിച്ച പ്രകാരമായിരിക്കു
7. അംഗത്വം;
അംഗത്വത്തിനു നിശ്ചയിക്കപ്പെട്ട അപോക്ഷ ഫോറം പൂരിപ്പിച്ചു ഫോട്ടോ പതിച്ചുനല്‍കുന്നതോടൊപ്പം നിശ്ചിത പ്രവര്‍ത്തന ഫണ്ടും വാര്‍ഷി വരിസംഖ്യയും നല്‍കണം.
റവന്യൂ വകുപ്പില്‍ നിന്നും പാര്‍ട്ട്ടൈം സ്വീപ്പര്‍ മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെയുള്ള വിരമിച്ച ജീവനക്കാര്‍ക്ക് അംഗത്വത്തിനു അര്‍ഹത ഉണ്ടായിരിക്കും. വാര്‍ഷിക വരി സംഖ്യ അതാത് വാര്‍ഷം ജനുവരി മാസം അടവാക്കി അംഗത്വം പുതുക്കണം
(1) വാര്‍ഷിക വരി സംഖ്യ യഥാസമയം അടവാക്കി അംഗത്വം പുതുക്കാത്തവര്‍ക്ക് മലപ്പുറം ആസ്ഥാന,താലൂക്ക്, ജില്ലാ കമ്മിറ്റികളില്‍ അംഗമാകാന്‍ അര്‍ഹതഉണ്ടായിരി
ക്കുന്ന്തല്ല
8. ജനറല്‍ ബോഡി ;
(1) മലപ്പുറം ജില്ലയില്‍ റവന്യൂ വകുപ്പില്‍ നിന്നും പാര്‍ട്ട്ടൈം സ്വീപ്പര്‍ മുതല്‍ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പടെ വിരമിച്ചവരും ഈ ജില്ലയില്‍ റവന്യൂവകുപ്പില്‍ ജോലി ചെയ്തിരുന്നവരും പിന്നീട് ട്രാന്‍സ്ഫര്‍ ആയി മറ്റു ജില്ലകളില്‍ റവന്യൂവകുപ്പില്‍ തന്നെ ജോലി ചെയ്തു വിരമിച്ചവരും അംഗത്വത്തിനു അര്‍ഹര്‍ ആയിരിക്കും. മലപ്പുറം ജില്ലയില്‍ റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ച് മറ്റു ജില്ലകളില്‍ സ്ഥിരതാസക്കാരായിട്ടുള്ളവര്‍ക്കും അംഗത്വത്തിനു അര്‍ഹരായിരിക്കും
(11) ജനറല്‍ ബോഡി ചേരുന്ന അവസരത്തില്‍ എല്ലാ അംഗങ്ങള്‍ക്കും സംബന്ധിക്കാവുന്നതും തെരഞ്ഞെടുപ്പ് ഒഴികെയുള്ള സംഗതികളില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഐക്യത്തിനു വേണ്ടിവന്നാല്‍ വോട്ടിംഗ് നടത്താവുതാണ്
(111) കൂട്ടായ്മയുടെ ഭരണ വര്‍ഷം ജനുവരി 1 മുതല്‍ ഡിസംബര്‍ മാസം 31 വരെആയിരിക്കും
9. എക്സിക്യൂട്ടീവ് കമ്മിറ്റി
(1) കൂട്ടായ്മയുടെ ജില്ല കൌ¬സിലില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 15 അംഗങ്ങളില്‍ കുറയാത്തതും 29 അംഗങ്ങളില്‍ കൂടാത്തതുമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരിക്കും
(11) എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരു പ്രസിഡന്റു, 3 വൈസ് പ്രസിഡന്റു, ഒരു സെക്രട്ടറിയും,3 ജോയിന്റു സെക്രട്ടറിമാരും,ഒരു ട്രഷറര്‍ ഉണ്ടായിരിക്കും
(111) വാര്‍ഷിക ജനറല്‍ ബോഡിയില്‍ വെച്ച് രണ്ട് ഓഡിറ്റര്‍മാരെ തിരഞ്ഞെടുക്കണംഅവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലോ ജില്ല കൌ¬സിലിലോ അംഗങ്ങള്‍ ആയിരിക്കാന്‍ പാടില്ല. അവര്‍ അതാത് വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ ഓഡിറ്റ്ചെയ്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
(IV) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.ഒരംഗത്തിനു തുടര്‍ച്ചയായിരണ്ടു തവണ മാത്രമേ ഒരേ സ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തിക്കാന്‍അര്‍ഹതഉണ്ടായിരിക്കുകയുള്ളു.
(A ) കൂട്ടായ്മയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാക്കുന്നതിനു ജില്ല കമ്മിറ്റിക്ക്പുറമെ മലപ്പുറം ആസ്ഥാന,താലൂക്ക് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നതാണ്
1) മലപ്പുറം ആസ്ഥാന കമ്മിറ്റി – മലപ്പുറം മുനിസിപ്പാലിറ്റി,കുറുവ,,കൂട്ടിലങ്ങാടി,കോടൂര്‍ഗ്രാമ പഞ്ചായത്ത് ഏര്യയകളില്‍ താമസിക്കുന്നവര്‍
2) താലൂക്ക് കമ്മകറ്റികള്‍- ഏറനാട്,പെരിന്തല്‍മണ്ണ, തിരൂര്‍,പൊന്നാനി, നിലമ്പൂര്‍തിരൂരങ്ങാടി, കൊണ്ടോട്ടി എന്നീ 7 താലൂക്ക് കമ്മിറ്റികള്‍
3) മലപ്പുറം ആസ്ഥാന കമ്മിറ്റി, താലൂക്ക് കമ്മകറ്റികളുടെ കാലാവധി ജനുവരി 1 മുതല്‍ ഡിസംബര്‍ മാസം 31 വരെ ആയിരിക്കും
(B) ജില്ലാ കൌ¬സില്‍
കൂട്ടായ്മയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമവും കാര്യക്ഷമാക്കുന്നതിനു ജില്ലാ കൌ¬സില്‍ രൂപീകരിക്കുന്നതാണ്. പ്രസ്തുത കൌ¬സില്‍ രൂപീകരണവും പ്രവര്‍ത്തനവും അധികാര പരിധിയും താഴെ പറയും പ്രകാരമായിരിക്കുംപുതിയതായി നിലവില്‍ വന്ന താലൂക്ക്,മലപ്പുറം ആസ്ഥാന കമ്മിറ്റികള്‍ അതാത് കാലത്ത് നിലവിലുള്ള സജീവ അംഗങ്ങളുടെ 10 അംഗങ്ങള്‍ക്ക് ഒരാള്‍ എന്ന തോതില്‍ ജില്ലാകൌ സിലര്‍മാരെ തിരഞ്ഞെടുക്കേണ്ടതും10 ല്‍ കുറവ് വരുന്ന സംഗതികളില്‍ 5 ഓഅതില്‍ അധികമോ ഉള്ളപ്പോള്‍ ആയതിനു ഒരു കൌണ്സിലറെ കൂടി തിരഞ്ഞെടുക്കാവുന്നതും 5 ല്‍ കുറവുള്ള കേസുകളില്‍ ആയത് അവഗണിക്കാവുന്നതുമാണ് . ഇപ്രകാരം തിരഞ്ഞെടുക്കപ്പെ ജില്ല കൌണ്സിലര്‍മാരാണ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും ജില്ലാ ഭാരവാഹികളേയും തിരഞ്ഞെടുക്കേക്കേണ്ടത്. ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ജില്ല കൌണ്സിലര്‍മാരുടെ കാലാവധി ജനുവരി 1 മുതല്‍ ഡിസംബര്‍ മാസം 31 വരെ ആയിരിക്കും
C (1) കൂട്ടായ്മയുടെ ജില്ല കൌ¬സിലില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 15 അംഗങ്ങളില്‍ കുറയാ ത്തതും 29 അംഗങ്ങളില്‍ കൂടാത്തതുമായ ഒരുഎക്സിക്യൂട്ടീവ് കമ്മിറ്റിഉണ്ടായിരിക്കും
(11) എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരു പ്രസിഡന്റു, 3 വൈസ് പ്രസിഡന്റു, ഒരു സെക്രട്ടറിയും,3 ജോയിന്റു സെക്രട്ടറിമാരും,ഒരു ട്രഷറര്‍ ഉണ്ടായിരിക്കും.
(111) എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒരു ചീഫ് എഡിറ്റര്‍, ഒരു എഡിറ്റര്‍, ഒരു Public Relation Officer എന്നിവരെ തിരഞ്ഞെടുക്കേണ്ടതാണ്. ഈ കമ്മിറ്റിയില്‍ അംഗങ്ങള്‍
അല്ലാത്തവരും താലൂക്ക്തല കമ്മിറ്റികളുടെ പ്രസിഡന്റു, സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുന്നവരും ഈ കമ്മിറ്റിയില്‍ Ex-Offio മെമ്പര്‍മാരായിരിക്കും
(IV) കൂട്ടായ്മയുടെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ്ചെയ്യുന്നതിനു രണ്ടു ഓഡിറ്റര്‍മാരെ നോമിനേഷന്‍ വഴി തിരഞ്ഞെടുക്കണം.അവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി, ജില്ല കൌ¬ സിലിലോ അംഗങ്ങള്‍ അയിരിക്കുവാന്‍ പാടുള്ളതല്ല. അവര്‍ അതാത് വര്‍ഷത്തെ വരവ് ചെലവ്കണക്കുകള്‍ ഓഡിറ്റ് ചെയ്യണം
(V) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. ഒരംഗത്തിനു തുടര്‍ച്ചയായി രണ്ടു തവണ മാത്രമേ ഒരേ സ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തിക്കാന്‍ അര്‍ഹത ഉണ്ടായി രിക്കുകയുള്ളു.
9 D ആസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി
(I) ഈ കൂട്ടായ്മയുടെ ) മലപ്പുറം ആസ്ഥാന ജനറല്‍ ബോഡിയില്‍ നിന്നു തിരഞ്ഞെടുക്കുന്ന 15 അംഗങ്ങളില്‍ കുറയാത്തതും 21 അംഗങ്ങളില്‍ കൂടാത്തതുമായ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരിക്കും
(11) മലപ്പുറം ആസ്ഥാന എക്സിക്യൂട്ടീവ്കമ്മിറ്റിക്ക് ഒരു പ്രസിഡന്റു,ഒരു വൈസ്പ്രസിഡന്റു, ഒരു സെക്രട്ടറി, ഒരു ജോയിന്റു സെക്രട്ടറി, ഒരു ട്രഷറര്‍ എന്നീ ഭാരവാഹികള്‍ഉണ്ടായിരിക്കും
(III) എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രണ്ടു ഓഡിറ്റര്‍മാരെ നോമിനേഷന്‍ വഴി തിരഞ്ഞെടുക്കണം. അവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കാന്‍ പാടില്ല. അവര്‍ കമ്മിറ്റി യുടെ അതാത് വര്‍ഷത്തെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് ഓഡിറ്റ് റിപ്പോര്‍ട്ട് ഡിസംബര്‍15നകം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതും ആയതു വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്
(IV) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.ഒരംഗത്തിനു തുടര്‍ച്ചയായിരണ്ടു തവണ മാത്രമേ ഒരേ സ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തിക്കാന്‍ അര്‍ഹതഉണ്ടായിരി ക്കുകയുള്ളു. മലപ്പുറം ആസ്ഥാന എക്സിക്യൂട്ടീവ്കമ്മിറ്റി രണ്ടു മാസത്തിലൊരിക്കല്‍കൂടണം മലപ്പുറം ആസ്ഥാന ജനറല്‍ ബോഡി ജൂ¬ മാസത്തിലും വാര്‍ഷിക ജനറല്‍ ബോഡി നവംമ്പര്‍ 30 നുള്ളില്‍ കൂടി താലൂക്ക് കമ്മിറ്റിയേയും ജില്ലാ കൌ¬സില്‍ അംഗങ്ങളേയും തിരഞ്ഞെടുത്ത് ലിസ്റ്റ് ഡിസംബര്‍ 1 നു ജില്ലാ കമ്മിറ്റിക്ക് സമപ്പിക്കണം
9 E താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി
(1) ഈ കൂട്ടായ്മയുടെ അതാത് താലൂക്ക് ജനറല്‍ ബോഡികളില്‍ നിന്നു തിരഞ്ഞെടുക്കുന്ന 15 അംഗങ്ങളില്‍ കുറയാത്തതും 21 അംഗങ്ങ ളില്‍ കൂടാത്തതുമായ ഒരു എക്സിക്യൂ ട്ടീവ്
കമ്മിറ്റികള്‍ ഉണ്ടായിരിക്കും
(II) താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഒരു പ്രസിഡന്റു,ഒരു വൈസ് പ്രസിഡന്റു,ഒരു സെക്രട്ടറി, ഒരു ജോയിന്റു സെക്രട്ടറി ഒരു ട്രഷറര്‍ എന്നീ ഭാരവാഹികള്‍ ഉണ്ടായിരിക്കും
(III) താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രണ്ടു ഓഡിറ്റര്‍മാരെ നോമിനേഷന്‍ വഴി തിരഞ്ഞെടുക്കണം. അവര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയിരിക്കാന്‍ പാടില്ല.അവര്‍ കമ്മിറ്റിയുടെ അതാത് വര്‍ഷത്തെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം ഓഡിറ്റ് റിപ്പോര്‍ട്ട് ഡിസംബര്‍15നകം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതും ആയതു വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്
(IV) താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. .ഒരംഗത്തിനു തുടര്‍ച്ചയായി രണ്ടു തവണ മാത്രമേ ഒരേ സ്ഥാനത്ത് ഭാരവാഹിയായി പ്രവര്‍ത്തിക്കാന്‍
അര്‍ഹത ഉണ്ടായിരിക്കുകയുള്ളു എക്സിക്യൂട്ടീവ് കമ്മിറ്റി രണ്ടു മാസത്തിലൊരിക്കല്‍കൂടണം മലപ്പുറം ആസ്ഥാന ജനറല്‍ ബോഡി ജൂ¬ മാസത്തിലും വാര്‍ഷിക ജനറല്‍ ബോഡി നവംമ്പര്‍ 30 നുള്ളില്‍ കൂടി താലൂക്ക് കമ്മിറ്റിയേയും ജില്ലാ കൌ¬സില്‍ അംഗങ്ങളേയും തിരഞ്ഞെടുത്ത് ലിസ്റ്റ് ഡിസംബര്‍ 1 നകം ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കണം
10. ജനറല്‍ ബോഡിയുടെ അധികാരങ്ങളും ചമതലകളും :
(1) ജില്ലാ കൌണ്സിലര്‍മാര്‍ ജില്ലാ എക്സിക്യൂട്ടീവ്കമ്മിറ്റിയേയും ഭാരവാഹി കളേയും തിരഞ്ഞെടു ക്കുക..
(II) കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനു കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുക
(III) ജില്ലാ കൌ¬സില്‍ അംഗീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യേണ്ടതുംചര്‍ച്ചയില്‍ അംഗങ്ങളുടെ
നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമായിട്ടുള്ളത് പരിഗണിക്കേണ്ടതാണ്.
( IV) കൂട്ടായ്മയുടെ മുഴുവന്‍ നടത്തിപ്പിsല്‍യുംപരമാധികാരം ജനറല്‍ ബോഡിക്കായിരിക്കും
(V) മലപ്പുറം ആസ്ഥാന കമ്മിറ്റിയുടേയും താലൂക്ക്തല കമ്മിറ്റിയുടേയും ജനറല്‍ബോഡി കളില്‍ നിന്ന് അനുവദിക്കപ്പെട്ട എണ്ണം ജില്ലാ കൌണ്സിലര്‍മാരെ തിരഞ്ഞെടുക്കുക
(VI) മലപ്പുറം ആസ്ഥാന കമ്മിറ്റിയുടേയും താലൂക്ക്തല കമ്മിറ്റിയുടേയും ജനറല്‍ ബോഡി കളില്‍ നിന്ന് യഥാക്രമം ആസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും ഭാരവാഹി
കളേയും തിരഞ്ഞെടുക്കുക
11 എക്സി ക്യൂട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങളും ചമതലകളും:
(1) ഈ ഭരണഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങല്‍ക്കായി സജീവമായി പ്രവര്‍ത്തിക്കുക
(II) ജനറല്‍ ബോഡി മെമ്പര്‍ഷിപ്പിനുള്ള അപേക്ഷകളില്‍ ഉചിതമായ തീരുമാനംഎടുക്കുക
(III) ജനറല്‍ ബോഡിക്കുള്ള അജണ്ട,സ്ഥലം, തിയ്യതി എന്നിവ നിശ്ചയിക്കുക
(IV) ആവശ്യമൂുള്ളപക്ഷം സബ് കമ്മിറ്റികള്‍ രൂപീകരിക്കുക
(V) ഓരോ വര്‍ ഷത്തേയും പൊതു പ്രവര്‍ത്തന പരിപാടികളൂം പൊതുധനാഭ്യര്‍ത്ഥനകളും തയ്യാറാക്കുക
(VI) കൂട്ടായ്മയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനു ആവശ്യമായ പ്രവര്‍ത്തനവും സമ്പത്തും സമാഹരിക്കുക
12. രക്ഷാധികാരികള്‍:
കൂട്ടായ്മക്ക് ഉപദേശങ്ങള്‍ നല്‍കുന്നതിനു രക്ഷാധികാരികളെ തെരഞ്ഞെടുക്കാവുന്നതാണ്
13. പ്രസിഡന്റു:
(1) ജനറല്‍ ബോഡി,എക്സി ക്യൂട്ടീവ് കമ്മിറ്റി, ജില്ലാ കൌണ്സില്‍ യോഗങ്ങളില്‍ ആദ്ധ്യക്ഷംവഹിച്ചു യോഗ നടപടികള്‍ നിയന്ത്രിക്കുക
(II) വോട്ടുകള്‍ സമമായി വരുമ്പോള്‍ കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്തുക.
(III) മിനിട്സ് ബുക്കു പോലെയുള്ള രേഖകളില്‍ ഒപ്പ് വെക്കുക
14. വൈസ് പ്രസിഡന്റുമാര്‍ (3) :
ജില്ലാ തല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സംഗതിയില്‍ വൈസ് പ്രസിഡന്റുമാര്‍ 3 ഉം , ആസ്ഥാന,താലൂക്ക് തല എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സംഗതിയില്‍ വൈസ് പ്രസി ഡന്റുമാര്‍ ഒന്നും.വീതവും. പ്രസിഡന്റിനെ സഹായിക്കുക,അദ്ദേഹത്തില്‍ അഭാവത്തില്‍ ഉത്തരാദി ത്വങ്ങള്‍ നിര്‍വ്വഹിക്കുക
15.സെക്രട്ടറി
(1) കൂട്ടായ്മക്ക് വേണ്ടി കത്തിടപാടുകള്‍ നടത്തുക.പ്രസിഡന്റ് നിര്‍ ദ്ദേശപ്രകാരം യോഗം വിളിക്കുക
(II) ജനറല്‍ ബോഡി,എക്സി ക്യൂട്ടീവ് കമ്മിറ്റി, ജില്ലാ കൌണ്സില്‍ യോഗങ്ങളുടെ മിനിറ്റ്സ് തയ്യാറാക്കുക.
(III) യോഗങ്ങളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുക
(IV) കൂട്ടായ്മക്ക് വേണ്ടി മറ്റു സ്ഥാപനങ്ങള്‍,ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക.
(V) കൂട്ടായ്മക്ക് ലഭിക്കുന്ന എല്ലാത്തരം സാമ്പത്തിക വരുമാനത്തിനും രശീതി നല്‍കുക
16.ജോയിന്റു സെക്രട്ടറി(3)
ജില്ലാ തല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സംഗതിയില്‍ ജോയിന്റു സെക്രട്ടറിമാര്‍ 3 ഉം ,ആസ്ഥാന,താലൂക്ക് തല എക്സിക്യൂട്ടീവ് കമ്മിറ്റികളുടെ സംഗതിയില്‍ ജോയിന്റു സെക്രട്ടറി
ഒന്നും.വീതവും, സെക്രട്ടറിയുടെ അഭാവത്തില്‍ ഉത്തരാദിത്വങ്ങള്‍ നിര്‍വ്വഹിക്കുക
17.ട്രഷറര്‍:
കൂട്ടായ്മയുടെ പണം കമ്മിറ്റി തീരുമാനിക്കും വിധം സൂക്ഷിക്കുക.വരവ് ചിലവ് കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കുക.രശീതി ബുക്കുകള്‍, വൌച്ചറുകള്‍, ബാങ്ക്പാസ്സ് ബുക്ക്,ചെക്ക് ബുക്ക് എന്നിവ സൂക്ഷിക്കുക
18.കോറം:
(1) ജനറല്‍ ബോഡിയുടെ കാര്യത്തില്‍ ചുരുങ്ങി യത് 50 പേരോ,മൊത്തം ജീവിച്ചിരുപ്പുള്ള അംഗങ്ങളുടെ 1/3 ഭാഗമോ ഏതാണ് കുറവ് അതായിരിക്കും കോറം
II) മലപ്പുറം ആസ്ഥാന ജനറല്‍ ബോഡിയുടെയും താലൂക്ക് തല ജനറല്‍ ബോഡിയുടെ കാര്യ ത്തില്‍ 25 പേരോ മൊത്തം ജീവിച്ചിരിപ്പുള്ള അംഗങ്ങളുടെ 1/3 ഭാഗമോ ഏതാണ് കുറവ് അതായിരിക്കും കോറം
(II) (a) ജില്ലാ കൌ¬സില്‍ യോഗത്തില്‍ നിലവിലുള്ള കൌ¬സില്‍ അംഗങ്ങളുടെ 1/2 ഭാഗ ആയിരിക്കും കോറം
(III) കോറം തികയാതെ നിര്‍ത്തിവെക്കുന്ന യോഗങ്ങള്‍ വീണ്ടും ചേരുമ്പോള്‍ കോറം പരിഗണിക്കേണ്ടതില്ല.
19. നോട്ടീസ്:
സാധാരണ ജനറല്‍ ബോഡി യോഗങ്ങത്തിനു 15 ദിവസം മുന്‍കൂട്ടിയും,അടിയന്തിര ജനറല്‍ ബോഡി യോഗങ്ങത്തിനു 7 ദിവസം മുന്‍കൂട്ടിയും, സാധാരണ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങത്തിനു 7 ദിവസം മുന്‍കൂട്ടിയും,അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങത്തിനു ഒരു ദിവസംമുന്‍കൂട്ടിയും,സാധാരണ ജില്ലാ കൌ¬സില്‍ യോഗത്തിനു 7 ദിവസം മുന്‍ കൂട്ടിയും, അടിയന്തിര ജില്ലാ കൌ¬സിര്‍ യോഗ ത്തിനു ഒരു ദിവസം മുന്‍കൂട്ടിയും, നോട്ടീസ് നല്‍കണം. നോട്ടീസ് നല്‍കുന്നതിനു വ്യക്തിഗത നോട്ടീസ്,പരസ്യനോട്ടീസ്, നോട്ടീസ് ബുക്കില്‍ ഒപ്പു വെക്കല്‍,മറ്റു പുതിയസാങ്കേതിക മാര്‍ഗ്ഗങ്ങളായ WhatsApp,SMS etc മുതലായ ഏതെങ്കിലും ഉചിതമായ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്.
20. യോഗങ്ങള്‍:
(1) ആസ്ഥാന, താലൂക്ക് ജനറല്‍ബോഡികള്‍ നവംമ്പര്‍ 30 നുള്ളില്‍ കൂടി താലൂക്ക്കമ്മിറ്റിയേയും ജില്ലാ കൌ¬സില്‍ അംഗങ്ങളേയും തിരഞ്ഞെടുത്ത് ലിസ്റ്റ് ഡിസംബര്‍ 1 നു ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കണം.മലപ്പുറം ആസ്ഥാന, താലൂക്ക് ജനറല്‍ ബോഡികള്‍ അംഗീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ഡിസംബര്‍ 1 നു ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിക്കണം
(11) മലപ്പുറം ആസ്ഥാന, താലൂക്ക് ജനറല്‍ ബോഡികള്‍ അംഗീ കരിച്ച് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍
ഉള്‍പ്പെടുത്തേണ്ടതാണ്. ജില്ലാ കമ്മിറ്റിയുടെ വരവ് ചിലവ് കണക്കുകളും വാര്‍ഷിക റിപ്പോര്‍ട്ടും അംഗീകാരത്തിനായി ജില്ലാ കൌ¬സിലിനു സമര്‍പ്പിക്കണം
(111) ജില്ലാകൌ¬സിലിനു ഡിസംമ്പര്‍ 15 നകംകൂടി വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അംഗീകരിക്കണം. അംഗീകരിച്ച വരവ് ചിലവ് കണക്കുകള്‍ ഓഡിറ്റിനു നല്‍കേണ്ടതു ഓഡിറ്റു റിപ്പോര്‍ട്ടും അതിനുള്ള മറുപടിയും ജില്ലാ കൌ¬സിsല്‍ അംഗീകരത്തിനു സമര്‍പ്പിക്കേണ്ടതും കൌ¬സില്‍ അംഗീകരിച്ച റിപ്പോര്‍ട്ടുകള്‍ അച്ചടിച്ചു അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണ് ജില്ലാ കൌ¬സിര്‍ ഡിസംമ്പര്‍ 15 നകംകൂടി ജില്ലാ കൌണ്സിലര്‍മാര്‍ ജില്ലാഎക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളേയും തിരഞ്ഞെടുക്കേണ്ടതാണ്.
(IV) ജില്ലാ ജനറല്‍ ബോഡി വാര്‍ഷത്തില്‍ രണ്ടു പ്രാവശ്യവും വാര്‍ഷിക ജനറല്‍ ബോഡി ജനുവരി ആദ്യവാരവും ചേരേണ്ടതാണ്. ജില്ലാ കൌ¬സില്‍ അംഗീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യേണ്ടതുംചര്‍ച്ചയില്‍ അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമായിട്ടുള്ളത്
പരിഗണിക്കേണ്ടതാണ്.
(V) ജില്ലാ കൌ¬സില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ ജനറല്‍ ബോഡിയില്‍ വെച്ച് സ്ഥാനം ഏറ്റെടു ക്കേണ്ടതാണ്
(VI) ജില്ലാഎക്സിക്യൂട്ടീവ് കമ്മിറ്റി രണ്ട് മാസത്തി ലൊരിക്കല്‍ കൂടണം ജനറല്‍ ബോഡി മെമ്പര്‍മാരില്‍ 25 ശതമാനം രേഖാമൂലം ആവശ്യപ്പെട്ടാല്‍ അത്തരം അപേക്ഷ കിട്ടി ഒരു മാസത്തിനകം ജനറല്‍ ബോഡി വിളി ക്കേണ്ടതാണ്. കമ്മിറ്റി മെമ്പര്‍മാരില്‍ ഭൂരിപക്ഷം മെമ്പര്‍മാര്‍ ആവശ്യപ്പെട്ടാല്‍ 10 ദിവസത്തിനകം കമ്മിറ്റി യോഗം ചേരേണ്ടതാണ്.
21 .അവിശ്വാസ പ്രമേയം:
(1) എക്സിക്യൂട്ടീവ് മെമ്പര്‍മാരില്‍ കമ്മിറ്റിയുടെയോമേല്‍ ജനറല്‍ ബോഡിക്കുള്ള വിശ്വാസം പരിശോധിക്കാന്‍ പ്രമേയങ്ങള്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാവുന്നതാണ്.
(II) അവിശ്വാസ പ്രമേയം പാസ്സാക്കുന്നതിന് ഹാജരുള്ള മെമ്പര്‍മാരുടെ ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതാണ്
(III) അംഗങ്ങള്‍ക്ക് പൊതുയോഗത്തിsല്‍ പരിഗണനക്കായി പ്രമേയങ്ങള്‍അവതരിപ്പിക്കാ വുന്നതാണ്. അവയോഗത്തിsല്‍ 7 ദിവസം മുമ്പ് സെക്രട്ടറിക്ക് ലഭിച്ചിരിക്കേണ്ടതാണ്.
22.ഒഴിവ് നികത്തല്‍:
(1) കമ്മിറ്റിയില്‍ വരുന്ന ഔദ്യോഗിക ഭാരവാഹികളുടെ ഒഴിവുകള്‍ നിലവിലുള്ള എക്സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നും നികത്തേണ്ടതാണ്.
(II) എക്സിക്യൂട്ടീവ് മെമ്പര്‍മാരുടെ ഒഴിവുകള്‍ കോ-ഓപ്റ്റ് ചെയ്തു നികത്തേണ്ടതാണ്. .ഇതിനുള്ള അധികാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിഷിപ്തമായിരിക്കും
(III) .എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ മുന്‍കൂട്ടി കാരണം കാണിക്കാതെ തുടര്‍ച്ചയായി മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ സ്വമേധയാ അംഗത്ത്വം നഷ്ടപ്പെടുന്നതാണ്.
. എന്നാല്‍ രേഖാമൂലമുള്ള അപ്പീല്‍ പരിഗണിച്ചു എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അംഗത്ത്വം പുനര്‍ നിര്‍ണ്ണയിക്കാവുന്നതാണ്.
23.ഓഡിറ്റ്:
ആസ്ഥാന, താലൂക്ക് , ജില്ലാ ജനറല്‍ ബോഡിയോഗങ്ങളില്‍ വെച്ച് ജില്ല കൌ¬സില്‍,എക്സി ക്യൂട്ടീവ് കമ്മിറ്റിളില്‍ ഉള്‍പ്പെടാത്ത വരുമായ പേരെ ഓഡിറ്റര്‍മാരായിതിരഞ്ഞെടു ക്കേണ്ടതും അവര്‍ അതാതു നടപ്പ്വര്‍ഷത്തേ വരവ്ചി ലവ് കണക്കുകളും മറ്റും പരിശോധിക്കേണ്ടതും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്
24.ധനാഗമ മാര്‍ഗ്ഗവും വിനിയോഗവും:
(1) ഈ കൂട്ടായ്മയുടെ മൂലധനം അംഗങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രവേശനഫീസ്,വരി സംഖ്യ മറ്റു സംഭാവന എന്നിവ ആയിരിക്കും
(II) രജിസ്ട്രേഷന്‍ ചിലവുകള്‍,വാടക,ഉദ്ദേശ്യ പൂര്‍ത്തീകരണ ചിലവുകള്‍ എന്നിവ കൂട്ടായ്മയുടെ ചിലവുകളായിരിക്കും.
(11) A മലപ്പുറം ആസ്ഥാന, താലൂക്ക് തല കമ്മിറ്റികളുടെ വരിസംഖ്യ,പ്രവേശന ഫീസ്എന്നിവയുടെ 50 % ആസ്ഥാന താലൂക്ക്തല കമ്മിറ്റികളുടെ ചിലവിലേക്ക് വിനിയോഗിക്കാം. ബാക്കി 50 % ജില്ലാ കമ്മിറ്റിയിലേക്ക് അടവാക്കണം. അസുഖം മൂലം അവശതയനുഭവിക്കുന്ന വളരെ അര്‍ഹ തയുള്ള കൂട്ടായ്മഅംഗങ്ങളെ സഹായിക്കാന്‍ ഒരു സ്വാന്ത്വന ഫണ്ടു രൂപീകരിക്കേണ്ടതിലേക്ക് എല്ലാ അംഗങ്ങളില്‍ നിന്നും മറ്റും സംഭാവനകള്‍ സ്വീകരിക്കാവുന്നതും,ആയത് ആസ്ഥാന,താലൂക്ക് കമ്മിറ്റികളുടെ ശുപാര്‍ശക്ക നുസരിച്ച് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായി അനുവദിക്കാവുന്നതാണ്. ഈ വിധം രൂപീകരിക്കുന്ന ഫണ്ടു വകമാറ്റി ചിലവിഴിക്കാന്‍ പാടുള്ളതല്ല
(III) കൂട്ടായ്മയുടെ മിച്ചം തുക പ്രസിഡന്റു, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ പേരില്‍ മലപ്പുറത്തെ ഏതെങ്കിലും ഷെഡൂള്‍ഡ് ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്.തുക പിന്‍
വലിക്കുന്നതിനു ഈ പറഞ്ഞവരില്‍ രണ്ടുപേര്‍ ചെക്ക്ബുക്കില്‍ ഒപ്പുവെക്കേണ്ടതും അതില്‍ ഒരാള്‍ട്രഷറര്‍ ആയിരിക്കേണ്ടതുമാണ്. അനാമത്ത് ചിലവുകള്‍ക്കായി 5000/
രൂപ (അയ്യായിരം )രൂപ വരെയുള്ള തുക ട്രഷററുടെ പക്കല്‍സൂക്ഷിക്കാവുന്നതാണ്
(IV) വരവുകള്‍ക്ക് രശീതിയും ചിലവുകള്‍ക്കു വൌച്ചറുകളും കൃത്യമായി സൂക്ഷിക്കേണ്ടതാണ്
(V) കൂട്ടായ്മക്ക് സ്ഥാവര ജംഗമസ്വത്തുക്കള്‍ ആര്‍ജ്ജിക്കുന്ന പക്ഷം ആയത്പ്രസിഡന്റു പദവിയുടെ പേരില്‍ ആയിരിക്കണം
(VI) ഏതു തരത്തിലുള്ള സംഭാവനകളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അറിവോടു കൂടി മാത്രമേ കൊടുക്കുവാന്‍ പാടുള്ളു.
25 .ഭരണ ഘടന ഭേദഗതി:
നോട്ടീസ് നല്‍കി ഹാജരാകുന്നവരില്‍ ഈ ഭരണഘടനയില്‍ ഭേദഗതി വരുത്തു ന്നതിനും നീക്കം ചെയ്യുന്നതിനും കൂട്ടിചേര്‍ക്കുന്നതിനും മറ്റും ജനറല്‍ ബോഡിയില്‍ 3/5 ഭാഗം മെമ്പര്‍മാരുടെ ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതും ഈ വകുപ്പ്സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമത്തിലെ 12-)o വകുപ്പിനു വിധേയമായിരിക്കും
26. സൂക്ഷിക്കേണ്ട റിക്കാര്‍ഡുകള്‍:
(1) കൂട്ടായ്മ നിയമാവലി
(II) സര്‍ഫിക്കറ്റ്
(III) വൌച്ചര്‍ ഫയല്‍
(IV) രശീതി ബുക്കുകള്‍,ചെക്ക് ബുക്ക്,പാസ്സ് ബുക്ക്
(V) അക്കൌണ്ടു ബുക്ക്
(VI) മിനിറ്റ്സ് ബുക്ക്
(VII) കൂട്ടായ്മ വക സീലുകള്‍
(VIII) രജിസ്ട്രേഷന്‍ സംബന്ധമായ രേഖകള്‍
27.പിരിച്ചു വിടല്‍:
ഏതെങ്കിലും കാരമവശാല്‍ ഈ സമതിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയോ,പിരിച്ചുവിടുകയോ ചെയ്യുന്ന പക്ഷം ആസ്തികള്‍ കടബാദ്ധ്യതക ള്‍ കഴിച്ച് ബാക്കിയുള്ളത്
ഇതേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനകള്‍ക്ക് നല്‍കുകയോ അല്ലാത്ത പക്ഷം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാവുകയോ ചെയ്യുന്നതായിരിക്കും. .ആസ്തികള്‍ യാതൊരു കാരണവശാലും അംഗങ്ങള്‍ കൈവശം വെക്കുവാനോ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുവാനോ പാടുള്ളതല്ല. മേല്‍ കൊടുത്തിരിക്കുന്നത് റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ,മലപ്പുറം ജില്ല എന്ന സംഘത്തിന്റെ ശരി പകര്‍പ്പാണെന്നും ആയത് 19-3-2010 തിയതി ചേര്‍ന്ന പൊതു യോഗം അംഗീകരിച്ചതാണെന്നും ഞങ്ങള്‍ സാക്ഷ്യപ്പെടുത്തികൊള്ളുന്നു
(ഒപ്പ്) 19-3-2010 (ഒപ്പ്) 19-3-2010 (ഒപ്പ്) 19-3-2010
പി.രാവുണ്ണികുട്ടി നായര്‍ പി.ടി.തങ്കപ്പന്‍ വി.രാധാകൃഷ്ണന്‍
പ്രസിഡന്റു സെക്രട്ടറി ട്രഷറര്‍
ഭരണഘടന ഭേദഗതി 15-5-2017നും 24-4-2018 നും കൂടിയ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു അംഗീകരിച്ചതും ജില്ലാ രജിസ്ട്രാര്‍ 28-1-2019 ല്‍ അംഗീകരിച്ചതുമാണ്.
പ്രസിഡന്റു സെക്രട്ടറി ട്രഷറര്‍